"താ​ൻ സു​ര​ക്ഷി​ത'; പു​ഞ്ചി​രി​തൂ​കി പെം​ഗ് ഷു​വാ​യി വീ​ഡി​യോ കോ​ളി​ൽ; വി​വ​രം പ​ങ്കു​വ​ച്ച് ഐ​ഒ​സി
"താ​ൻ സു​ര​ക്ഷി​ത'; പു​ഞ്ചി​രി​തൂ​കി പെം​ഗ് ഷു​വാ​യി വീ​ഡി​യോ കോ​ളി​ൽ; വി​വ​രം പ​ങ്കു​വ​ച്ച് ഐ​ഒ​സി
Monday, November 22, 2021 8:07 AM IST
ബെ​യ്ജിം​ഗ്: ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ശേ​ഷം കാ​ണാ​താ​യ ടെ​ന്നീ​സ് താ​രം പെം​ഗ് ഷു​വാ​യി സു​ര​ക്ഷി​ത​യെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി. 35കാ​രി​യാ​യ പെം​ഗ് ഷു​വാ​യു​മാ​യി ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബാ​ച്ചു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വീ​ഡി​യോ കോ​ൾ സം​ഭാ​ഷ​ണം 30 മി​നി​റ്റ് നീ​ണ്ടു​നി​ന്നു.

താ​ൻ ബെ​യ്ജിം​ഗി​ലെ വീ​ട്ടി​ലു​ണ്ട്, സു​ര​ക്ഷി​ത​യും ആ​രോ​ഗ്യ​വ​തി​യു​മാ​ണെ​ന്നും പെം​ഗ് ഷു​വാ​യി പ​റ​ഞ്ഞു. ഇ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളു​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും താ​രം ഐ​ഒ​സി പ്ര​സി​ഡ​ന്‍റി​നോ​ട് പ​റ​ഞ്ഞു. "ഷു​വാ​യി സു​ഖ​മാ​യി​രി​ക്കു​ന്നു, അ​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ​ങ്ക'- ഐ​ഒ​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

വീ​ഡി​യോ കോ​ളി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്‍റെ സു​ഖ​വി​വ​രം അ​ന്വേ​ഷി​ച്ച ഐ​ഒ​സി​ക്ക് പെം​ഗ് ഷു​വാ​യി ന​ന്ദി പ​റ​ഞ്ഞു​വെ​ന്നും സം​ഘ​ട​ന​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഐ​ഒ​സി പ്ര​സ്താ​വ​ന​യി​ൽ വീ​ഡി​യോ കോ​ളി​ന്‍റെ ഒ​രു ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തോ​മ​സ് ബാ​ച്ചു​മാ​യി നി​റ​ഞ്ഞ​പു​ഞ്ചി​രി​യോ​ടെ പെം​ഗ് സം​സാ​രി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വു​ന്ന​ത്.

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​വും മു​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷാം​ഗ് ഗാ​വോ​ലി​ക്കെ​തി​രേ​യാ​ണ് ഈ ​മാ​സം ആ​ദ്യം പെം​ഗ് ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ​ത്തു​വ​ര്‍​ഷ​ത്തോ​ളം താ​നു​മാ​യി ഗ​വോ​ലി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​നാ​യി ഗ​വോ​ലി ത​ന്നെ നി​ര്‍​ബ​ന്ധി​ച്ച​താ​യും വെ​ബി​ബോ​യി​ലെ ദീ​ര്‍​ഘ​മാ​യ കു​റി​പ്പി​ല്‍ പെം​ഗ് ആ​രോ​പി​ച്ചു. ഇ​തി​നു​ശേ​ഷം പെം​ഗ് എ​വി​ടെ​യാ​ണെ​ന്ന​തു​സം​ബ​ന്ധി​ച്ച് വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച താ​രം ഒ​രു​പ​റ്റം ആ​ളു​ക​ൾ​ക്കൊ​പ്പം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ചൈ​ന ഓ​പ്പ​ണി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബി​ബോ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നേ​വി നി​റ​മു​ള്ള സ്‌​പോ​ര്‍​ട്‌​സ് ജാ​ക്ക​റ്റും ട്രാ​ക്ക് പാ​ന്റും അ​ണി​ഞ്ഞു നി​ല്‍​ക്കു​ന്ന പെ​ങ്ങി​നെ വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യും.

വേ​ള്‍​ഡ് ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ, യു​എ​സ് ഓ​പ്പ​ണ്‍, വിം​ബി​ള്‍​ഡ​ണ്‍, ടെ​ന്നീ​സ് താ​ര​ങ്ങ​ളാ​യ ആ​ന്‍​ഡി മു​റെ, നൊ​വാ​ക് ജോ​ക്കോ​വി​ച്ച് എ​ന്നി​വ​രെ ടാ​ഗ് ചെ​യ്താ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.