മ​ദ്യ​ശാ​ല​ക​ൾ കൂ​ട്ട​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല; സു​ധീ​ര​നോ​ട് ഹൈ​ക്കോ​ട​തി
മ​ദ്യ​ശാ​ല​ക​ൾ കൂ​ട്ട​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല; സു​ധീ​ര​നോ​ട് ഹൈ​ക്കോ​ട​തി
Thursday, November 25, 2021 4:00 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പു​തി​യ മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു അ​ന്ത​സ് മാ​ത്ര​മാ​ണ് കോ​ട​തി​യു​ടെ പ്ര​ശ്നം. മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലൂ​ടെ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. മ​ദ്യ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ​ട് മ​ദ്യ​പി​ക്ക​രു​തെ​ന്ന് പ​റ​യാ​ൻ കോ​ട​തി​ക്കാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.