അ​ര​ങ്ങേ​റ്റ​ത്തി​ൽ തി​ള​ങ്ങി അ​യ്യ​ർ; ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്
അ​ര​ങ്ങേ​റ്റ​ത്തി​ൽ തി​ള​ങ്ങി അ​യ്യ​ർ; ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്
Thursday, November 25, 2021 5:05 PM IST
പൂ​നെ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​നം ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. വെ​ളി​ച്ച​ക്കു​റ​വു മൂ​ലം ക​ളി നേ​ര​ത്തെ അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ത്യ 258/4 എ​ന്ന നി​ല​യി​ലാ​ണ്. അ​ര​ങ്ങേ​റ്റ ടെ​സ്റ്റ് ക​ളി​ക്കു​ന്ന ശ്രേ​യ​സ് അ​യ്യ​ർ (75), ര​വീ​ന്ദ്ര ജ​ഡേ​ജ (50) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഇ​രു​വ​ർ​ക്കും പു​റ​മേ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ല്ലും (52) അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് തു​ട​ക്കം ന​ന്നാ​യി​ലി​ല്ല. സ്കോ​ർ 21-ൽ ​എ​ത്തി​യ​പ്പോ​ൾ ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (13) വീ​ണു. വേ​ഗ​ത്തി​ൽ സ്കോ​ർ ചെ​യ്ത ഗി​ല്ലും സ്കോ​റിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 61 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഗി​ല്ലും പി​ന്നാ​ലെ പൂ​ജാ​ര​യും (26) വീ​ണ​തോ​ടെ ഇ​ന്ത്യ 105/3 എ​ന്ന നി​ല​യി​ലാ​യി. 35 റ​ണ്‍​സ് നേ​ടി​യ നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ​നെ കൂ​ടി വീ​ണ​തോ​ടെ ഇ​ന്ത്യ 145/4 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി.

അ​ഞ്ചാം വി​ക്ക​റ്റി​ൽ അ​യ്യ​ർ​ക്കൊ​പ്പം ജ​ഡേ​ജ ചേ​ർ​ന്ന​തോ​ടെ ഇ​ന്ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ഇ​തു​വ​രെ സ​ഖ്യം 113 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. കി​വീ​സി​നാ​യി കെ​യി​ൽ ജാ​മി​സ​ണ്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ടിം ​സൗ​ത്തി​ക്ക് ഒ​രു വി​ക്ക​റ്റ് ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.