ഗം​ഭീ​റി​നും കു​ടും​ബ​ത്തി​നും നേ​രെ വ​ധ​ഭീ​ഷ​ണി: സ​ന്ദേ​ശ​മ​യ​ച്ച​ത് പാ​ക് വി​ദ്യാ​ർ​ഥി​യെ​ന്ന്
ഗം​ഭീ​റി​നും കു​ടും​ബ​ത്തി​നും നേ​രെ വ​ധ​ഭീ​ഷ​ണി: സ​ന്ദേ​ശ​മ​യ​ച്ച​ത് പാ​ക് വി​ദ്യാ​ർ​ഥി​യെ​ന്ന്
Thursday, November 25, 2021 6:00 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ക്രി​ക്ക​റ്റ് താ​ര​വും ബി​ജെ​പി എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​റി​നും കു​ടും​ബ​ത്തി​നും നേ​രെ വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശ​മു​ള്ള ഇ-​മെ​യി​ല്‍ അ​യ​ച്ച​ത് പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി. ക​റാ​ച്ചി​യി​ൽ നി​ന്ന് ഷാ​ഹി​ദ് ഹ​മീ​ദ് എ​ന്ന വ്യ​ക്തി​യാ​ണെ​ന്ന് ഇ-​മെ​യി​ൽ അ​യ​ച്ച​തെ​ന്ന് വി​വ​രം ല​ഭി​ച്ചു. ക​റാ​ച്ചി​യി​ലെ സി​ന്ധ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഇ​യാ​ളെ​ന്നും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഉ​ദ്ധ​രി​ച്ച് സി​എ​ൻ​എ​ൻ ന്യൂ​സ് 18 റി​പ്പോ​ർ​ട്ട് ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി 9.32നാ​ണ് ഗം​ഭീ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ല്‍ ഐ​ഡി​യി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. "ഞ​ങ്ങ​ള്‍ നി​ങ്ങ​ളെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ന്‍ പോ​കു​ന്നു' എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ജ​മ്മു ആ​ന്‍​ഡ് ക​ഷ്മീ​രാ​ണ് (ഐ​എ​സ്‌​ജെ​കെ) ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് ക​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗം​ഭീ​റി​ന്‍റെ വ​സ​തി​ക്ക് പു​റ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു.​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗൂ​ഗി​ളി​ല്‍ നി​ന്ന് ഐ​പി വി​ലാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് തേ​ടി​യി​രു​ന്നു. ഭീ​ഷ​ണി ക​ത്തി​ന് പി​ന്നി​ല്‍ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.