പൊ​തു​മേ​ഖ​ല​യി​ലെ ശൂ​ന്യ​വേ​ത​നാ​വ​ധി ഇ​നി അ​ഞ്ചു വ​ർ​ഷം മാ​ത്രം
പൊ​തു​മേ​ഖ​ല​യി​ലെ ശൂ​ന്യ​വേ​ത​നാ​വ​ധി ഇ​നി അ​ഞ്ചു വ​ർ​ഷം മാ​ത്രം
Thursday, November 25, 2021 7:00 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു വി​ദേ​ശ​ത്തോ സ്വ​ദേ​ശ​ത്തോ മെ​ച്ച​പ്പെ​ട്ട മ​റ്റു ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നോ പ​ങ്കാ​ളി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നോ ര​ണ്ടും​കൂ​ടി ചേ​ർ​ത്തോ സ​ർ​വീ​സ് കാ​ല​യ​ളി​ൽ ഇ​നി മു​ത​ൽ പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​മേ ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കൂ. ഇ​തു സം​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണ സാ​മ്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​ദേ​ശ​ത്തോ സ്വ​ദേ​ശ​ത്തോ മെ​ച്ച​പ്പെ​ട്ട മ​റ്റു ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും പ​ങ്കാ​ളി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നും അ​നു​വ​ദി​ച്ചു​വ​രു​ന്ന ശൂ​ന്യ​വേ​ത​നാ​വ​ധി ഇ​രു​പ​തി​ൽ​നി​ന്നു പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​നി​വാ​ര്യ​മാ​യ​തു മു​ൻ​നി​ർ​ത്തി​യാ​ണു സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

പ​ങ്കാ​ളി​യോ​ടൊ​പ്പം ക​ഴി​യാ​ൻ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കും അ​തി​നു​ശേ​ഷം മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു​മാ​കും അ​വ​ധി അ​നു​വ​ദി​ക്കു​ക. ആ​ദ്യ അ​വ​ധി സ​മ​യം തീ​രു​ന്ന​തു​മു​ത​ൽ ഒ​രു​വ​ർ​ഷം ജോ​ലി ചെ​യ്ത ശേ​ഷ​മേ മൂ​ന്നു​വ​ർ​ഷ അ​വ​ധി അ​പേ​ക്ഷ പാ​ടു​ള്ളൂ. ഈ ​കാ​ല​ത്ത് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് മ​റ്റ് ജോ​ലി ചെ​യ്യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രും പ​ക​ര​ക്കാ​രെ നി​യ​മി​ക്കാ​തെ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.