സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം: ക​ങ്ക​ണയ്ക്ക് നോട്ടീസയച്ച് ഡ​ൽ​ഹി നിയമസഭാ സമിതി
സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം: ക​ങ്ക​ണയ്ക്ക് നോട്ടീസയച്ച് ഡ​ൽ​ഹി നിയമസഭാ സമിതി
Thursday, November 25, 2021 7:58 PM IST
ന്യൂ​ഡ​ൽ​ഹി: സി​ഖ് വി​ഭാ​ഗ​ത്തി​നെ​തി​രേ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ന​ടി ക​ങ്ക​ണ റാ​വ​ത്ത് ഹാ​ജ​രാ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി നോ​ട്ടീ​സ് ന​ൽ​കി. ഡി​സം​ബ​ർ ആ​റി​ന് പ​ന്ത്ര​ണ്ടിന് രാ​ഘ​വ് ച​ദ്ദ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം എ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 20ന് ​ക​ങ്ക​ണ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സി​ഖ് വി​ഭാ​ഗ​ത്തെ ക​ങ്ക​ണ ഖാ​ലി​സ്ഥാ​നി ഭീ​ക​ര​ർ എ​ന്നു വി​ശേ​ഷി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി.

ഇ​തേ സം​ഭ​വ​ത്തി​ൽ ക​ങ്ക​ണ​യ്ക്കെ​തി​രേ മും​ബ​യ് പോ​ലീ​സ് കേ​സും എ​ടു​ത്തി​ട്ടു​ണ്ട്. മും​ബ​യി​ലെ വ്യ​വ​സാ​യി​യും ഡ​ൽ​ഹി സി​ഖ് ഗു​രു​ദ്വാ​ര ക​മ്മി​റ്റി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളു​മാ​ണ് ക​ങ്ക​ണ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.