ഓ​ട്ടോ നി​ര​ക്ക് പു​ന​ര്‍​നി​ര്‍​ണ​യം: നി​വേ​ദ​നം തീ​ര്‍​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര​വ്
ഓ​ട്ടോ നി​ര​ക്ക് പു​ന​ര്‍​നി​ര്‍​ണ​യം: നി​വേ​ദ​നം തീ​ര്‍​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര​വ്
Thursday, November 25, 2021 11:37 PM IST
കൊ​ച്ചി: പെ​ട്രോ​ള്‍ വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷാ നി​ര​ക്ക് പു​ന​ര്‍​നി​ര്‍​ണ​യി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഇ​വ​ര്‍ ന​ല്‍​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്കി.

ക​ണ്ണൂ​രി​ലെ സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ന്‍റെ ബെ​ഞ്ചാ​ണ് ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 110 രൂ​പ​യാ​ണെ​ന്നും ലി​റ്റ​റി​ന് 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ നി​ര​ക്കാ​ണ് ഇ​പ്പോ​ഴും ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ബാ​ധ​ക​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര​ക്കു പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടു നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് എ​ത്ര​യും വേ​ഗം തീ​ര്‍​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.