പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്
പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്
Saturday, November 27, 2021 8:08 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി / വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യം, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ്, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് ര​ണ്ടാം തി​യ​തി വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി മൂ​ന്ന്. ഫീ​സ് ചു​വ​ടെ (പേ​പ്പ​ർ ഒ​ന്നി​ന്). പു​ന​ർ മൂ​ല്യ​നി​ർ​ണ​യം - 500, സൂ​ക്ഷ്മ പ​രി​ശോ​ധ​ന - 100, ഫോ​ട്ടോ​കോ​പ്പി - 300 രൂ​പ.

www.keralresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണ് ഫ​ലം ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.