ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്കു ബേ​പ്പൂ​രി​ന്‍റെ ഉ​രു
ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്കു ബേ​പ്പൂ​രി​ന്‍റെ ഉ​രു
Saturday, November 27, 2021 9:54 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യ വാ​ണി​ജ്യരം​ഗ​ത്തു പ്ര​മു​ഖ സ്ഥാ​ന​മു​ണ്ട് ബേ​പ്പൂ​രി​ന്‍റെ ഉ​രു​വി​ന്. ഇ​ന്നും ബേ​പ്പൂ​രി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഉ​രു​നി​ര്‍​മാ​ണം ലോ​ക​പ്ര​ശ​സ്ത​മാ​ണ്.

ഇ​ത്ത​വ​ണ ഉ​രു ഒ​രു​ങ്ങു​ന്ന​ത് ഖ​ത്ത​റി​ലേ​ക്കാ​ണ്. അ​തും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് മാ​റ്റു​കൂ​ട്ടാ​ന്‍... രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ ഉ​രു​വി​ന്‍റെ അ​വ​സാ​ന ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യി ബേ​പ്പൂ​രി​ല്‍ നി​ര്‍​മി​ച്ചു​വ​രു​ന്ന രീ​തി​യി​ല്‍ ഒ​രു​ക്കി​യ കു​ഞ്ഞ​ന്‍ ഉ​രു​വാ​ണ് ലോ​ക​ക​പ്പ് വേ​ദി​യി​ലെ പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​ന്‍​പ് ക​യ​റും ച​കി​രി​നാ​രും ഉ​പ​യോ​ഗി​ച്ചാ​ണ് ബേ​പ്പൂ​രി​ല്‍ ഉ​രു നി​ര്‍​മി​ച്ചി​രു​ന്ന​ത്. അ​തേ മാ​തൃ​ക​യി​ലു​ള്ള ഉ​രു​വാ​ണ് ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലേ​ക്കു പോ​കു​ന്ന​ത്.



2022 ന​വം​ബ​ര്‍ 21ന് ​ഖ​ത്ത​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ‘ക​ത്ത​റ ട്രെ​ഡീ​ഷ​ണ​ല്‍ ഡോ​വ് ഫെ​സ്റ്റി​വ​ലി​ല്‍' ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ബേ​പ്പൂ​രി​ന്‍റെ ഉ​രു പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.