കാറിന്‍റെ ഡിക്കിയിൽ 114 കിലോ കഞ്ചാവ്; അജ്മൽ രണ്ടാമതും പി​ടി​യി​ല്‍
കാറിന്‍റെ ഡിക്കിയിൽ 114 കിലോ കഞ്ചാവ്; അജ്മൽ രണ്ടാമതും പി​ടി​യി​ല്‍
Saturday, November 27, 2021 10:36 AM IST
മ​ഞ്ചേ​ശ്വ​രം: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 114 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മ​ധൂ​ര്‍ ചേ​റ്റും​കു​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജ്മ​ലി(23)​നെ​യാ​ണ് ത​ല​പ്പാ​ടി ചെ​ക്ക്‌​പോ​സ്റ്റിനു സ​മീ​പം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്.

രണ്ടു കി​ലോ വീ​ത​മു​ള്ള 57 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യി​രു​ന്ന ക​ഞ്ചാ​വ് കാ​റി​ന്‍റെ ഡി​ക്കി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​ന്ധ്ര​യി​ല്‍നി​ന്നും വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

നേ​ര​ത്തേ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ‌ക​ഞ്ചാ​വ് ക​ട​ത്തി​നി​ടെ പി​ടി​യിലായി​രു​ന്ന ആ​ളാ​ണ് മു​ഹ​മ്മ​ദ് അ​ജ്മ​ല്‍. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​യി ജോ​സ​ഫ്, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ.​കെ.​ബി​ജോ​യ്, എം.​വി.​സു​ധീ​ന്ദ്ര​ന്‍, സി​ഇ​ഒ​മാ​രാ​യ ശൈ​ലേ​ഷ്, മോ​ഹ​ന്‍​കു​മാ​ര്‍, മ​ഞ്ജു​നാ​ഥ്, അ​ജീ​ഷ്, ദി​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.