ട്ര​ഷ​റി പണം സ്വന്തം അക്കൗണ്ടിൽ: സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് പോ​ലീ​സ് പി​ടി​യി​ൽ
ട്ര​ഷ​റി പണം സ്വന്തം അക്കൗണ്ടിൽ: സീ​നി​യ​ർ  അ​ക്കൗ​ണ്ട​ന്‍റ് പോ​ലീ​സ് പി​ടി​യി​ൽ
Saturday, November 27, 2021 10:48 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ട്ര​ഷ​റി​യി​ൽനിന്നു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ജി​ല്ലാ ട്ര​ഷ​റി സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​യ കൊ​റ്റാ​ളി സ്വ​ദേ​ശി നി​ധി​ൻ​രാ​ജ് ചെ​ല്ല​ട്ട​ൻ (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റ് ഇ​ട​പാ​ടു​ക​ളി​ൽനി​ന്നാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ജി​ല്ല ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് ടൗ​ൺ​ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കൂ​ടു​ത​ൽ തെ​ളി​വു​ക​ളെ​ടു​ത്ത ശേ​ഷം നി​ധി​ൻ രാ​ജി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 16ന് ​ഇ​യാ​ളെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ക്ര​മ​ക്കേ​ടി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

2016 മു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നു വ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ്‌ ഡി​വൈ​എ​സ്‌​പി ബാ​ബു പെ​രി​ങ്ങേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്‌ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്‌. സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ടു​ന്ന പ​ണം, ക​ർ​ഷ​ക​ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യം, എ​ച്ച്ഡി​സി ആ​നു​കൂ​ല്യം, കൈ​ത്ത​റി, മൃ​ഗ​സം​ര​ക്ഷ​ണം, ദു​രി​താ​ശ്വാ​സം തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ലെ പ​ണ​മാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്.

‌അ​ക്കൗ​ണ്ട്‌ വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​ത​ക്കു​റ​വു​ള്ള​വ​രു​ടെ പ​ണ​മാ​ണ്‌ ജീ​വ​ന​ക്കാ​ര​ൻ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ​ത്‌. നി​ധി​ൻ രാ​ജി​ന്‍റെ ഒ​രു ത​ട്ടി​പ്പ് നേ​ര​ത്തെ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​ണം പോ​യി​ട്ടു​ണ്ടോ​യെന്നു കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ലെ വ്യ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​വെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

നി​ധി​ൻ രാ​ജി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, എ​സ് ഐ ​ന​സീ​ബ്, എ​എ​സ്ഐ അ​ജ​യ​ൻ, ഷി​നോ​ബ്, പ്ര​ശാ​ന്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.