ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ നി​ർ​ത്ത​ണം: കേ​ജ​രി​വാ​ൾ
ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ നി​ർ​ത്ത​ണം: കേ​ജ​രി​വാ​ൾ
Saturday, November 27, 2021 12:15 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​തീ​വ്ര വ്യാ​പ​ന ശേ​ഷി​യു​ള്ള കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

വ​ളരെ ബു​ദ്ധി​മു​ട്ടി​യാ​ണ് ന​മ്മു​ടെ രാ​ജ്യം കോ​വി​ഡി​ൽ​നി​ന്നും ഒ​രു​പ​രി​ധി​വ​രെ ക​ര​ക​യ​റി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ വേ​രി​യ​ന്‍റ് ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി ചെ​യ്യ​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ യോ​ഗം ചേ​രു​മെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, പു​തി​യ വ​ക​ഭേ​ദം അ​തി​മാ​ര​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം തു​ട​ങ്ങി.

പു​തി​യ വ​ക​ഭേ​ദം അ​തി​മാ​ര​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ ബി.1.1.529 ​വ​ക​ഭേ​ദം മു​ൻ​പ് ക​ണ്ടെ​ത്തി​യ ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വി​നാ​ശ​കാ​രി​യാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.