ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Saturday, November 27, 2021 3:00 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ണി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പു​തി​യ വ​ക​ഭേ​ദം നേ​രി​ടാ​ൻ മു​ൻ​ക​രു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തു​ന്ന മേ​ഖ​ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്ക​ണം. വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് വി​ത​ര​ണം കൂ​ട്ട​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ക്സി​നേ​ഷ​ൻ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

അ​ന്താ​രാ​ഷ്ട്ര യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും വേ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ന്ന​ത​ത​ല യോ​ഗം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.