ഒ​മി​ക്രോ​ണ്‍: നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര​മ്പ​ര​യും തു​ലാ​സി​ൽ
ഒ​മി​ക്രോ​ണ്‍: നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര​മ്പ​ര​യും തു​ലാ​സി​ൽ
Saturday, November 27, 2021 3:15 PM IST
ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ നെ​ത​ർ​ല​ൻ​ഡ്സ് ടീ​മി​ന്‍റെ പ​ര്യ​ട​ന​വും തു​ലാ​സി​ലാ​യി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ക്കു​യും ചെ​യ്തു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മ്പ​ര തു​ട​ര​ണോ എ​ന്ന് ഇ​രു ബോ​ർ​ഡു​ക​ളും ആ​ലോ​ചി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ൻ​പ് ത​ന്നെ പ​ര​മ്പ​ര ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നി​ന് മു​ൻ​പ് നെ​ത​ർ​ല​ൻ​ഡ്സ് ടീ​മി​ന് നാ​ട്ടി​ലേ​ക്ക് വി​മാ​നം ല​ഭി​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ ആ​ദ്യ മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

പു​തി​യ വ​ക​ഭേ​ദം ആ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ ബ്രി​ട്ട​ണ്‍ ഉ​ൾ​പ്പ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സിം​ഗ​പ്പൂ​ർ, യു​എ​ഇ രാ​ജ്യ​ങ്ങ​ളും ആ​ഫ്രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചാ​ൽ പ​ര​മ്പ​ര​യ്ക്ക് ശേ​ഷം താ​ര​ങ്ങ​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പ​ര​മ്പ​ര ഉ​പേ​ക്ഷി​ക്കാ​ൻ ഇ​രു ബോ​ർ​ഡു​ക​ളും ആ​ലോ​ചി​ക്കു​ന്ന​ത്.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ആ​ഴ്ച​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഡെ​ൽ​റ്റ വ​യ​റ​സി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന വ​ക​ഭേ​ദ​മാ​ണി​തെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ ആ​ഫ്രി​ക്ക​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും സ​മാ​ന വൈ​റ​സ് പി​ടി​മു​റു​ക്കു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.