ശ​സ്ത്ര​ക്രി​യ യ​ഥാ​സ​മ​യം ന​ട​ത്തി​യി​ല്ല, വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ക്കാ​നാ​യി​ല്ല!
ശ​സ്ത്ര​ക്രി​യ യ​ഥാ​സ​മ​യം ന​ട​ത്തി​യി​ല്ല, വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ക്കാ​നാ​യി​ല്ല!
Saturday, November 27, 2021 3:35 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ കൈ​വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ക്കാ​നാ​യില്ലെന്നു പരാതി. ഉ​പ​ജീ​വ​ന മാ​ർ​ഗം നി​ല​ച്ചു കു​ടും​ബം.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് കു​രു​ട്ടൂ​ർ പ​റ​മ്പി​ൽ വി​ജ​യ​കു​മാ​റി(64)നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് യ​ഥാസ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ വ​ന്ന​ത്.​

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​ല​പ്പു​ഴ പു​റം ക​ട​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ്യബ​ന്ധ​ന ബോ​ട്ടി​ലെ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു കൈ ​ബെ​ൽ​റ്റി​ന​ടി​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ബോ​ട്ടി​ൽ ഇ​ദ്ദേ​ഹ​ത്തെ വ​ള​ഞ്ഞ വ​ഴി​യി​ലെ​ത്തി​ച്ചു.​
‌‌
തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. വ​ല​തു കൈ​യു​ടെ നാ​ലു വി​ര​ലു​ക​ൾ അ​റ്റ നി​ല​യി​ലാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ ന​ട​ന്ന​തു രാ​ത്രി എ​ട്ടി​നാ​ണ്.

മ​റ്റ് ശ​സ്ത്ര​ക്രി​യ​ക​ളു​ടെ തി​ര​ക്കു​ള്ള​തു​കൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​സ്ത്ര​ക്രി​യ നീ​ണ്ടു​പോ​യി എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തെന്നു വി​ജ​യ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. യ​ഥാ​സ​മ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ ര​ണ്ട് വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. ര​ണ്ട് വി​ര​ലു​ക​ൾ പൂ​ർ​ണ​മാ​യും മ​റ്റ് ര​ണ്ടു വി​ര​ലു​ക​ൾ ഭാ​ഗി​ക​മാ​യും മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു. ​ഇ​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും പ​ര​സ​ഹാ​യം വേ​ണ്ട അ​വ​സ്ഥ​യാ​യി.

45 വ​ർ​ഷ​ത്തോ​ള​മാ​യി മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​ കു​ടും​ബം പോ​റ്റി​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന് ഇ​നി ജോ​ലി​ക്കു പോ​കാ​നും ക​ഴി​യില്ലെന്ന വിഷമത്തിലാണ്. എ​ങ്കി​ലും ഇതുവരെ ഒ​രു പ​രാ​തിയും വി​ജ​യ​കു​മാ​ർ നൽകിയി​ട്ടി​ല്ല. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ വീ​ഴ്ച മൂ​ലം ഒ​രു കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന ​മാ​ർ​ഗ​മാ​ണ് ഇ​ല്ലാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.