കി​വീ​സ് 296ന് ​പു​റ​ത്ത്; ഇ​ന്ത്യ​യ്ക്ക് ലീ​ഡ്
കി​വീ​സ് 296ന് ​പു​റ​ത്ത്; ഇ​ന്ത്യ​യ്ക്ക് ലീ​ഡ്
Sunday, November 28, 2021 4:52 PM IST
കാ​ണ്‍​പൂ​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 296 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു.

49 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഒ​രു റ​ണ്‍ നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​നെ കെ​യി​ൽ ജാ​മി​സ​ണ്‍ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 14/1 എ​ന്ന നി​ല​യി​ലാ​ണ്.

ഓ​പ്പ​ണ​ർ​മാ​രാ​യ ടോം ​ലാ​തം (95), വി​ൽ യം​ഗ് (89) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ 151 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് സ​ഖ്യം പി​രി​ഞ്ഞ​ത്. ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യ ശേ​ഷം കി​വീ​സി​ന് ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ കെ​യി​ൻ വി​ല്യ18 റ​ണ്‍​സി​നും റോ​സ് ടെ​യ് ല​ർ 11 റ​ണ്‍​സി​നും മ​ട​ങ്ങി.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ക്ഷ​ർ പ​ട്ടേ​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ർ.​അ​ശ്വി​ൻ മൂ​ന്നും ഉ​മേ​ഷ് യാ​ദ​വും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഓ​രോ വി​ക്ക​റ്റു​ക​ൾ നേ​ടു​ക​യും ചെ​യ്തു. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 345 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.