മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം; ഡ്രൈ​വ​ര്‍ സൈ​ജു ത​ങ്ക​ച്ച​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം; ഡ്രൈ​വ​ര്‍ സൈ​ജു ത​ങ്ക​ച്ച​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
Saturday, November 27, 2021 8:16 PM IST
കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ ആ​ഡം​ബ​ര​ക്കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ സൈ​ജു എം. ​ത​ങ്ക​ച്ച​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്.

സം​ഭ​വ​ദി​വ​സം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നെ പി​ന്തു​ട​ര്‍​ന്ന ആ​ഡം​ബ​ര​ക്കാ​റി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു സൈ​ജു എം. ​ത​ങ്ക​ച്ച​ൻ. ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

നോ​ട്ടീ​സ് ന​ല്‍​കി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പം ക​ള​മ​ശേ​രി മെ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സൈ​ജു ഹാ​ജ​രാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ​യാ​ണ് സൈ​ജു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​മി​ത​വേ​ഗ​ത​യ്ക്ക് പ്രേ​ര​ണ​യു​ണ്ടാ​ക്കി, ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്നു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ ചു​മ​ത്ത​പ്പെ ട്ടി​ട്ടു​ള്ള​ത്. അ​ന്‍​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ആ​ഫ്റ്റ​ര്‍ പാ​ര്‍​ട്ടി​ക്ക് സൈ​ജു നി​ര്‍​ബ​ന്ധി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യെ ങ്കി​ലും വീ​ണ്ടും നി​ര്‍​ബ​ന്ധി​ച്ച് കാ​റി​ല്‍ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.