വീണ്ടും ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്രം; സമരം ചെയ്തത് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ മാത്രം
വീണ്ടും ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്രം; സമരം ചെയ്തത് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ മാത്രം
Saturday, November 27, 2021 7:41 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ർ​ഷ​ക​രു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് സ​മ​രം വി​ല​ങ്ങു​ത​ടി​യാ​യെ​ന്നാ​ണ് കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്ത കു​റി​പ്പി​ലാ​ണ് സ​ർ​ക്കാ​ർ സ​മ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു മു​ന്നി​ലാ​ണ് സ​മ​രം വി​ല​ങ്ങു ത​ടി​യാ​യി നി​ന്ന​ത്.

ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക​ർ​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ക​ഠി​ന​മാ​യി ശ്ര​മി​ച്ചു.

ച​ർ​ച്ച​ക​ളി​ലൂ​ടെ​യും മ​റ്റ് പ​ല​ഫോ​റ​ങ്ങ​ളി​ലൂ​ടെ​യും നി​യ​മ​ങ്ങ​ളു​ടെ ഗു​ണ​വ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ മാ​ത്രം നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ക​യാ​ണ് ചെ​യ്ത​ത് എ​ന്നാ​ണ് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര തോ​മ​ർ ഒ​പ്പു വെ​ച്ചി​ട്ടു​ള്ള കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

ക​ർ​ഷ​ക​ർ​ക്കു ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​റ്റ​ഴി​ക്കാ​ൻ വ​ഴി തെ​ളി​ക്കു​ന്ന​താ​യി​രു​ന്ന പ്ര​സ്തു​ത നി​യ​മ​ങ്ങ​ൾ. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും വി​പ​ണി​ക​ളു​മാ​യി മെ​ച്ച​പ്പെ​ട്ട ബ​ന്ധം പു​ല​ർ​ത്താ​നും അ​തി​ലൂ​ടെ ക​ഴി​യു​മാ​യി​രു​ന്നു.

ഏ​ത് വി​പ​ണി​യി​ലും ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​മാ​യി​രു​ന്നു. ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​മാ​യും വ​ലി​യ വ്യാ​പാ​രി​ക​ളു​മാ​യും ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​ർ​ക്കു നേ​രി​ട്ടു ബ​ന്ധ​പ്പെ​ടാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു. ഇ​തേ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ ത​ന്നെ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ന്യാ​യീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.