ഒ​മി​ക്രോ​ണ്‍ യു​കെ​യി​ലും
ഒ​മി​ക്രോ​ണ്‍ യു​കെ​യി​ലും
Saturday, November 27, 2021 10:10 PM IST
ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ യു​കെ​യി​ലും. യു​കെ​യി​ൽ ര​ണ്ട് പേ​ർ​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും എ​ത്തി​യ​വ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു.

ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് യു​കെ. നേ​ര​ത്തെ ജ​ർ​മ​നി​യി​ലും ബെ​ല്‍​ജി​യ​ത്തി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും ശ​ക്ത​മാ​ക്കാ​നാ​ണ് തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഡ​ബ്ലി​യു​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.