വ​ഴി വെ​ട്ടു​ന്ന​ത് ചോ​ദ്യം ചെ​യ്തു; കോ​ഴി​ക്കോ​ട്ട് വീ​ട്ട​മ്മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം
വ​ഴി വെ​ട്ടു​ന്ന​ത് ചോ​ദ്യം ചെ​യ്തു; കോ​ഴി​ക്കോ​ട്ട് വീ​ട്ട​മ്മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം
Sunday, November 28, 2021 3:53 PM IST
കോ​ഴി​ക്കോ​ട്: അ​നു​മ​തി​യി​ല്ലാ​തെ സ്വ​ന്തം സ്ഥ​ല​ത്ത് വ​ഴി​വെ​ട്ടു​ന്ന​ത് ത​ട​ഞ്ഞ വീ​ട്ട​മ്മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. കോ​ഴി​ക്കോ​ട്ട് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. കൊ​ളാ​വി സ്വ​ദേ​ശി​നി ലി​ഷ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ​റ​മ്പി​ലൂ​ടെ റോ​ഡ് വെ​ട്ടാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ലി​ഷ പ​ണി ത​ട​സ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ മ​ണ്‍​വെ​ട്ടി കൊ​ണ്ട് ലി​ഷ​യ്ക്ക് അ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.