പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി​യ സം​ഭ​വം: പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ന്ന് സി​പി​എം
പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി​യ സം​ഭ​വം: പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ന്ന് സി​പി​എം
Sunday, November 28, 2021 12:03 PM IST
പ​ത്ത​നം​തി​ട്ട: പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്രം പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി​യി​ല്‍ സി​പി​എം ന​ട​പ​ടി വൈ​കു​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് തി​രു​വ​ല്ല ഏ​രി​യ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

പ​രാ​തി കി​ട്ടി​യാ​ൽ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു. സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ 12 പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​രു​വ​ല്ല കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​സി. സ​ജി​മോ​ന്‍, ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് നാ​സ​ര്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍.

യു​വ​തി​യെ കാ​റി​ല്‍ മ​യ​ക്കി കി​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ര്‍ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്ത​ത്. ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് മ​റ്റ് 10 പേ​ര്‍​ക്കെ​തി​രെ കേ​സു​ള്ള​ത്. പീ​ഡ​നം, ന​ഗ്ന​ദൃ​ശ്യം പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട​ല്‍ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് സ​ജി​ക്കും, നാ​സ​റി​നു​മെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.