കാ​ണ്‍​പൂ​ർ ടെ​സ്റ്റ് ആ​വേ​ശ​ക​രം; കി​വീ​സി​ന് ജ​യി​ക്കാ​ൻ 280 റ​ൺ​സ്
കാ​ണ്‍​പൂ​ർ ടെ​സ്റ്റ് ആ​വേ​ശ​ക​രം; കി​വീ​സി​ന് ജ​യി​ക്കാ​ൻ 280 റ​ൺ​സ്
Sunday, November 28, 2021 5:10 PM IST
കാ​ണ്‍​പൂ​ർ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഒ​രു ദി​വ​സ​ത്തെ ക​ളി മാ​ത്രം ശേ​ഷി​ക്കേ ന്യൂ​സി​ല​ൻ​ഡി​ന് വി​ജ​യ​ത്തി​ലേ​ക്ക് വേ​ണ്ട​ത് 280 റ​ൺ​സ്. നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നാ​ല് റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കി​വീ​സ്. ര​ണ്ട് റ​ൺ​സെ​ടു​ത്ത വി​ൽ യം​ഗി​നെ ആ​ർ. അ​ശ്വി​ൻ എ​ൽ​ബി​യി​ൽ കു​രു​ക്കി.

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് ഏ​ഴു വി​ക്ക​റ്റി​ന് 234 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ര​ങ്ങേ​റ്റ താ​രം ശ്രേ​യ​സ് അ​യ്യ​റും വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ​യും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി. ശ്രേ​യ​സ് 125 പ​ന്തി​ല്‍ 65 റ​ണ്‍​സ് നേ​ടി. പു​റ​ത്താ​കാ​തെ 61 റ​ണ്‍​സ് നേ​ടി​യ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യും ശ്രേ​യ​സി​ന് പി​ന്തു​ണ ന​ല്‍​കി.

നാ​ലാം ദി​നം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 14 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​ടെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ(4), മ​യ​ങ്ക് അ​ഗ​ർ​വാ​ൾ(17), ര​വി​ന്ദ്ര ജ​ഡേ​ജ(0) എ​ന്നി​വ​രും വേ​ഗം പു​റ​ത്താ​യ​തോ​ടെ അ​ഞ്ചി​ന് 51 റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ത​ക​ർ​ന്നു.

ആ​റാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച ശ്രേ​യ​സ് അ​യ്യ​ര്‍ -അ​ശ്വി​ന്‍ സ​ഖ്യ​മാ​ണ് ര​ക്ഷി​ച്ച​ത്. ഇ​രു​വ​രും ആ​റാം വി​ക്ക​റ്റി​ല്‍ 52 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ സാ​ഹ​യും ശ്രേ​യ​സും 64 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഡി​ക്ല​യ​ര്‍ ചെ​യ്യു​മ്പോ​ള്‍ സാ​ഹ​യ്‌​ക്കൊ​പ്പം 28 റ​ണ്‍​സോ​ടെ അ​ക്‌​സ​ര്‍ പ​ട്ടേ​ലാ​യി​രു​ന്നു ക്രീ​സി​ൽ.

ന്യൂ​സി​ല​ന്‍​ഡി​നാ​യി ടിം ​സൗ​ത്തി​യും കെ​യ്ല്‍ ജ​മെ​യ്‌​സ​ണും മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 345 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ കി​വീ​സി​നെ 296 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി ഇ​ന്ത്യ 49 റ​ണ്‍​സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.