ബ​സു​ക​ളി​ല്‍​ എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും ട്രാ​ക്കിം​ഗും സ്ഥാ​പി​ക്കു​ന്ന ജോ​ലി വേ​ഗ​ത്തി​ൽ
ബ​സു​ക​ളി​ല്‍​ എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും ട്രാ​ക്കിം​ഗും സ്ഥാ​പി​ക്കു​ന്ന ജോ​ലി വേ​ഗ​ത്തി​ൽ
Monday, November 29, 2021 3:24 AM IST
കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ല്‍ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ൽ. ലൊ​ക്കേ​ഷ​ൻ ട്രാ​ക്കി​ഗും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും സ്ഥാ​പി​ക്കാ​നു​ള്ള തി​യ​തി ഹൈ​ക്കോ​ട​തി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ളി​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും ട്രാ​ക്കിം​ഗ് സം​വി​ധാ​ന​വും സ്ഥാ​പി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന സീ​റ്റി​നു തൊ​ട്ടു മു​ക​ളി​ലാ​യാ​ണ് ബ​ട്ട​ൺ. വ​ലി​യ ബ​സു​ക​ളി​ൽ ആ​റും ചെ​റി​യ ബ​സു​ക​ളി​ൽ അ​ഞ്ചും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല ഡ്രൈ​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മെ​ന്നു തോ​ന്നി​യാ​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്താം. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ന്ദേ​ശം ഉ​ട​ന​ടി പോ​ലീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ലെ​ത്തും. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ​ഹാ​യം പ്ര​തീ​ക്ഷി​ക്കാം.

യാ​ത്ര​ക്കാ​ർ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ ഡ്രൈ​വ​ർ കാ​ബി​നി​ൽ അ​ലാ​റം മു​ഴ​ങ്ങും. അ​നാ​വ​ശ്യ​മാ​യി ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും. ഫി​റ്റ്ന​സ് എ​ടു​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ജി​പി​എ​സും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും സ്ഥാ​പി​ക്ക​ണ​മെ​ന്ന് 2020 ന​വം​ബ​റി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. ‌‌

2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​താ​ണ്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി സ​മ​യം നീ​ട്ടി വാ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.