അ​ട്ട​പ്പാ​ടി​ൽ ന​ട​ന്ന​ത് ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ
അ​ട്ട​പ്പാ​ടി​ൽ ന​ട​ന്ന​ത് ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ
Monday, November 29, 2021 4:54 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു മ​രണങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്ന​ത് വെ​റും മ​ര​ണ​ങ്ങ​ള​ല്ല, ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ആ​ദി​വാ​സി മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞ സ്ഥി​തി വി​ശേ​ഷ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കു​ഞ്ഞു​ങ്ങ​ളി​ലെ പോ​ഷ​കാ​ഹാ​ര കു​റ​വും ഗ​ർ​ഭി​ണി​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഒ​ക്കെ നി​ര​ന്ത​രം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും അ​വ​രെ തു​ട​ർ​ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള യാ​തൊ​രു മാ​ർ​ഗ​വും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ കു​റ്റ​മാ​ണ്.

പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യാ​യ ന്ധ​ജ​ന​നീ ജ·​ര​ക്ഷാ’ പൂ​ർ​ണ​മാ​യും അ​ട്ട​മ​റി​ച്ചെ​ന്നും അ​തി​നു​ള്ള ധ​ന​സ​ഹാ​യം മാ​സ​ങ്ങ​ളാ​യി മു​ട​ക്കി​യെ​ന്നു​മു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് ആ​ദി​വാ​സി അ​മ്മ​മാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണം പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് കൊ​ണ്ടാ​ണെ​ന്ന് ട്രൈ​ബ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. എ​ന്നി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഉൗ​രു​ക​ളി​ൽ ആ​രോ​ഗ്യ സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ആ​ദി​വാ​സി-​പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ വ​കു​പ്പും പൂ​ർ​ണ​പ​രാ​ജ​യ​മാ​ണ്. നി​ര​ന്ത​ര​മാ​യ ലോ​ക്ക്ഡൗ​ണു​ക​ളും അ​നു​ബ​ന്ധ നി​യ​ന്ത്ര​ണ​ങ്ങ​ളും ആ​ദി​വാ​സ​മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്. സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ചു ന​ട​ത്തി​യ കി​റ്റ് വി​ത​ര​ണം പോ​ലും പ​ല ഊ​രു​ക​ളി​ലും ന​ട​ന്നി​ല്ല.

ആ​ദി​വാ​സി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ ഈ ​കു​ഞ്ഞു​ങ്ങ​ളു​ടെ അ​തി​ദാ​രു​ണ​മാ​യ മ​ര​ണം. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെ മ​റ​ച്ചു​വ​യ്ക്കാ​ൻ സ്വ​ന്തം വ​കു​പ്പു​ക​ളോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യും പ​ട്ടി​ക​വ​ർ​ഗ​ക്ഷേ​മ​വ​കു​പ്പ് മ​ന്ത്രി​യും.

അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്ന​ത് വെ​റും മ​ര​ണ​ങ്ങ​ൾ അ​ല്ല അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യാ​ണ്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.