ബോ​ട്സ്‌​വാ​ന​യി​ൽ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ വർധിക്കുന്നു
ബോ​ട്സ്‌​വാ​ന​യി​ൽ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ വർധിക്കുന്നു
Monday, November 29, 2021 7:21 AM IST
ഗ​ബോ​റോ​ണ്‍: അ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്‌​വാ​ന​യി​ൽ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ വർധിക്കുന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് പു​റ​ത്ത് ഒ​മി​ക്രോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്ത ഏ​ക രാ​ജ്യം കൂ​ടി​യാ​ണ് ബോ​ട്സ്‌​വാ​ന.

ക​ഴി​ഞ്ഞ ആ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത നാ​ല് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 19 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ബോ​ട്സ്‌​വാ​ന ആ​രോ​ഗ്യ​മ​ന്ത്രി എ​ഡ്വി​ൻ ഡി​ക്കോ​ലോ​ട്ടി പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ​ക്കാ​ണ് കൂ​ടു​ത​ലാ​യും ഒ​മി​ക്രോ​ൻ സ്ഥി​രീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​ത​ന്ത്ര ദൗ​ത്യ​ത്തി​നാ​യി നം​ബ​വ​ർ ഏ​ഴി​ന് ബോ​ട്സ്‌​വാ​ന​യി​ൽ പ്ര​വേ​ശി​ച്ച നാ​ല് വി​ദേ​ശ പൗ​ര​ൻ​മാ​രി​ൽ വ്യ​തി​യാ​നം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​താ​യി ബോ​ട്സ്‌​വാ​ന വെ​ള്ളി​യാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ർ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് തി​രി​ച്ച​റി​ഞ്ഞ് ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ബോ​ട്സ്‌​വാ​ന ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ബോ​ട്സ്‌​വാ​ന ത​യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.