രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Monday, November 29, 2021 7:43 AM IST
തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കു​ള്ള രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ലെ ജോ​സ്.​കെ. മാ​ണി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​നു​മാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ ഇ​പ്പോ​ഴ​ത്തെ അം​ഗ​സം​ഖ്യ​പ്ര​കാ​രം ജോ​സ് കെ. ​മാ​ണി​ക്കു വി​ജ​യി​ക്കാ​നാ​കും.

ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​പ്പോ​ഴ​ത്തെ സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫി​ന് 99 അം​ഗ​ങ്ങ​ളും യു​ഡി​എ​ഫി​ന് 41 പേ​രു​മാ​ണു​ള്ള​ത്. മു​ന്ന​ണി​ക​ൾ വി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പാ​ർ​ട്ടി​യു​ടെ ഇ​ൻ ഹൗ​സ് ഏ​ജ​ന്‍റി​നെ കാ​ണി​ക്കേ​ണ്ട​തു​ണ്ട്.

എ​ൽ​ഡി​എ​ഫി​ന് സി.​കെ. ഹ​രീ​ന്ദ്ര​നും ഐ.​ബി. സ​തീ​ഷും യു​ഡി​എ​ഫി​ന് അ​ൻ​വ​ർ സാ​ദ​ത്തും സ​ജീ​വ് ജോ​സ​ഫു​മാ​ണ് ഇ​ൻ​ഹൗ​സ് ഏ​ജ​ന്‍റു​മാ​ർ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വോ​ട്ടെ​ണ്ണും. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ​യാ​ണ് 2018ൽ ​ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​യു​ഡി​എ​ഫ് വി​ട്ട് ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി വ​ന്ന​ത്. 2024 വ​രെ​യാ​ണ് കാ​ലാ​വ​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.