വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്
വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്
Monday, November 29, 2021 11:43 AM IST
മും​ബൈ: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ഹാ​രാ​ഷ്ട്ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്. മും​ബൈ​യി​ലെ ആ​സാ​ദ് മൈ​താ​ന​ത്ത് ഒ​ത്തു​ചേ​ർ​ന്ന കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ‌‌‌

സം​യു​ക്ത ഷേ​ത്കാ​രി കാം​ഗാ​ര്‍ മോ​ര്‍​ച്ച​യു​ടെ ബാ​ന​റി​ല്‍ ന​ട​ന്ന മ​ഹാ​പ​ഞ്ചാ​യ​ത്ത്, കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വ​ര്‍​ഷം നീ​ണ്ട ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ക​യും മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​മ​ര​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ല്ലാ ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, സ്ത്രീ​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി മ​ഹാ​പ​ഞ്ചാ​യ​ത്ത് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ രാ​കേ​ഷ് ടി​കാ​യ​ത്ത്, ഡോ.​ദ​ര്‍​ശ​ന്‍ പാ​ല്‍, ഹ​ന്നാ​ന്‍ മൊ​ല്ല തു​ട​ങ്ങി​യ​വ​ര്‍ മ​ഹാ​പ​ഞ്ചാ​യ​ത്തി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.