മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ കേ​സ്; കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ
മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ കേ​സ്; കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ
Monday, November 29, 2021 2:32 PM IST
കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​പ്പു​റ​ത്തേ​ക്ക് ഉ​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട​തി ക​ട​ക്കു​ന്നു​ണ്ടെ​ന്നും കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

മോ​ന്‍​സ​ണി​ന്‍റെ മു​ന്‍ ഡ്രൈ​വ​ര്‍ ഇ.​വി. അ​ജി​ത്ത് ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചു. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ലം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് നി​ല​വി​ൽ ആ​ർ​ക്കും പ​രാ​തി​യി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.
‌‌
അ​തേ​സ​മ​യം, കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഇ​ഡി പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി. ഇ​തി​നു പി​ന്നി​ല്‍ മ​റ്റ് പ്രേ​ര​ണ​ക​ളു​ണ്ടെ​ന്നും പ​ല കേ​സു​ക​ളി​ലും ഇ​ഡി​യു​ടെ ഇ​ട​പെ​ട​ല്‍ ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.