സി​പി​എം സ​മ്മേ​ള​ന പ്ര​തി​നി​ധി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി: എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ൽ​കും
സി​പി​എം സ​മ്മേ​ള​ന പ്ര​തി​നി​ധി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി: എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ൽ​കും
Monday, November 29, 2021 8:08 PM IST
കൊ​ച്ചി: സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ സ​ജീ​വ​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ സ​ജി​ത ന​ല്‍​കി​യ ഹേ​ബി​യ​സ് ഹ​ര്‍​ജി​യി​ല്‍ എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ജ​സ്റ്റീ​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി നാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സെ​പ്റ്റം​ബ​ര്‍ 29നു ​ക​ട​ലി​ല്‍ പോ​യ സ​ജീ​വ​ന്‍ തി​രി​കെ വ​ന്നി​ല്ലെ​ന്നും അ​ന്നു​ത​ന്നെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ലും ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. തോ​ട്ട​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ സി​പി​എ​മ്മി​ല്‍ വി​ഭാ​ഗീ​യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും സെ​പ്റ്റം​ബ​ര്‍ 30ന് ​പൂ​ത്തോ​പ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ ത​ലേ​ദി​വ​സം സ​ജീ​വ​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.