ബി​റ്റ്‌​കോ​യി​ന്‍ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​യാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി
ബി​റ്റ്‌​കോ​യി​ന്‍ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​യാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി
Monday, November 29, 2021 11:33 PM IST
ന്യൂ​ഡ​ല്‍​ഹി: ബി​റ്റ്‌​കോ​യി​ന്‍ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​യാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. ബി​റ്റ്‌​കോ​യി​ന്‍ ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലോ മേ​ല്‍​നോ​ട്ട​ത്തി​ലോ അ​ല്ല. ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തേ​തും ഏ​റ്റ​വും പ്ര​ചാ​ര​മേ​റി​യ​തു​മാ​യ ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​ണ് ബി​റ്റ്‌​കോ​യി​ൻ. ഇ​ന്ത്യ​യി​ല്‍ ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടു​ക​ള്‍​ക്ക് നി​ല​വി​ല്‍ നി​യ​മ പ​രി​ര​ക്ഷ​യി​ല്ല. ഇ​തി​നു പ​ക​ര​മാ​യി രാ​ജ്യ​ത്തു കേ​ന്ദ്ര ബാ​ങ്കി​ന്‍റെ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ധ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.