ഏ​ഴാം ത​വ​ണ​യും മെ​സി​ക്ക് ബാ​ല​ൻ ഡി​യോ​ർ
ഏ​ഴാം ത​വ​ണ​യും  മെ​സി​ക്ക് ബാ​ല​ൻ ഡി​യോ​ർ
Tuesday, November 30, 2021 3:11 AM IST
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ത്തി​ന് ന​ൽ​കു​ന്ന ബാ​ല​ൻ ഡി​യോ​ർ പു​ര​സ്കാ​രം ഏ​ഴാം ത​വ​ണ​യും സ്വ​ന്തം പേ​രി​ലാ​ക്കി പാ​രീ​സ് സെ​ന്‍റ് ജ​ർ​മ്മ​ന്‍റെ അ​ർ​ജ​ന്‍റീ​ന താ​രം ല​യ​ണ​ൽ മെ​സി. ച​രി​ത്ര​ത്തി​ൽ കൂ​ടു​ത​ൽ ബാ​ല​ൻ ഡി​യോ​ർ നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ട​വും മെ​സി ഏ​ഴ് ആ​യി ഉ​യ​ർ​ത്തി.

2009, 2010, 2011, 2012, 2015, 2019 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാ​ല​ൻ ഡി​യോ​ർ നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​നെ തു​ട​ർ​ന്ന് പു​ര​സ്കാ​രം റ​ദ്ദാ​ക്കി​യി​രു​ന്നു.

34കാ​ര​നാ​യ മെ​സി സീ​സ​ണി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കാ​യി 48 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 38 ഗോ​ൾ നേ​ടു​ക​യും ബാ​ഴ്സ​യ്ക്ക് കോ​പ്പ ഡെ​ൽ റി​യ നേ​ട്ടം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ അ​ർ​ജ​ന്‍റീ​ന​യു​ടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് മെ​സി രാ​ജ്യ​ത്തെ കോ​പ്പ അ​മേ​രി​ക്ക ജേ​താ​ക്ക​ളും ആ​ക്കി.

കോ​പ്പ അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ, മി​ക​ച്ച താ​രം തു​ട​ങ്ങി എ​ല്ലാ നേ​ട്ട​വും മെ​സി ത​ന്നെ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. സീ​സ​ണി​ൽ ബാ​ഴ്സ​ലോ​ണ​യി​ൽനി​ന്നു പി​എ​സ്ജി​യി​ൽ എ​ത്തി​യ മെ​സി അ​വി​ടെ​യും ത​ന്‍റെ മി​ക​വ് തു​ട​രാ​നു​ള്ള ശ്ര​മ​ത്തി​ൽ ആ​ണ്.

പു​ര​സ്കാ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് ബ​യേ​ണി​ന്‍റെ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി എ​ത്തി​യ​പ്പോ​ൾ ചെ​ൽ​സി​യു​ടെ ഇ​റ്റാ​ലി​യ​ൻ താ​രം ജോ​ർ​ജീ​ന്യോ മൂ​ന്നാ​മ​ത് ആ​യി. റ​യ​ൽ മാ​ഡ്രി​ഡ് താ​രം ക​രീം ബെ​ൻ​സെ​മ നാ​ലാ​മ​തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.