അ​ങ്ക​ണ​വാ​ടി​ക​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
അ​ങ്ക​ണ​വാ​ടി​ക​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
Tuesday, November 30, 2021 5:14 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. 258 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി ശി​ശു​സൗ​ഹൃ പോ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തും.

ഇ​തി​നാ​യി ഒ​രു അ​ങ്ക​ണ​വാ​ടി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​നും ലോ​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് ആ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തെ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നും ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വീ​ക​രി​ക്കേ​ണ്ട അ​ങ്ക​ണ​വാ​ടി​ക​ളു​ള്ള ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

അ​ങ്ക​ണ​വാ​ടി ന​വീ​ക​ര​ണ​ത്തി​നാ​യി ആ​ദ്യം തു​ക വ​ക​യി​രു​ത്തി​യ ശീ​ർ​ഷ​ക​ത്തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന വി​ഹി​തം ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ പു​തി​യ ര​ണ്ട് ശീ​ർ​ഷ​ക​ങ്ങ​ൾ അ​നു​വ​ദി​ച്ച് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.