ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ത​പാ​ൽ വോ​ട്ട്
ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ത​പാ​ൽ വോ​ട്ട്
Tuesday, November 30, 2021 6:26 AM IST
തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ ഏ​ഴി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​മു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ക.

പ്ര​ത്യേ​ക പോ​ളിം​ഗ് ടീ​മി​നെ നി​യ​മി​ച്ചാ​ണ് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വോ​ട്ട​ർ​മാ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​യെ​യോ ഏ​ജ​ന്‍റി​നെ​യോ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ണ് പ്ര​ത്യേ​ക പോ​ളിം​ഗ് ടീം ​ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റു​ക​ൾ ക​വ​റി​ലാ​ക്കി സീ​ൽ ചെ​യ്ത് പോ​ളിം​ഗ് ടീ​മി​നെ രേ​ഖാ​മൂ​ലം തി​രി​കെ ഏ​ൽ​പ്പി​ക്കാം. ത​പാ​ൽ വ​ഴി​യോ ആ​ൾ വ​ശ​മോ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യാം.

ഡി​സം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്കാ​ണ് ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ക. മൂ​ന്നി​നു​ശേ​ഷം പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രും ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള​വ​രും വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന സ​മ​യം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വേ​ണം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. പി​പി​ഇ കി​റ്റ് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് വേ​ണം വോ​ട്ട് ചെ​യ്യേ​ണ്ട​ത്.

വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. അ​ന്ന് രാ​വി​ലെ പ​ത്ത് വ​രെ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണും.

ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ർ, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​കൃ​ഷ്ണ​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ന​ൻ​മ​ണ്ട, തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ വെ​ട്ടു​കാ​ട്, കൊ​ച്ചി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ ഗാ​ന്ധി​ന​ഗ​ർ ഉ​ൾ​പ്പെ​ടെ 32 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് ഡി​സം​ബ​ർ ഏ​ഴി​ന് ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളും മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ളും ഇ​രു​പ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.