കട്ടപ്പുറം ബ​സു​ക​ൾ പൊ​ളിക്കും, ഉദ്യോഗസ്ഥനെ നിയമിച്ചു
കട്ടപ്പുറം ബ​സു​ക​ൾ പൊ​ളിക്കും, ഉദ്യോഗസ്ഥനെ നിയമിച്ചു
Tuesday, November 30, 2021 11:59 AM IST
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ബ​സു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ പ്ര​ത്യേ​ക ചു​മ​ത​ല ന​ല്കി ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ചു.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2,885 ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.​

ഇ​വ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ഇ​തി​ൽ 834 ബ​സു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് ഇ​തി​ന് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് ന​ല്കി​യി​ട്ടു​ള്ള നി​ർ​ദേശം.

മാ​വേ​ലി​ക്ക​ര റീ​ജി​യ​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് വ​ർ​ക്സ് മാ​നേ​ജ​ർ ടി. ​സു​നി​ൽ​കു​മാ​റി​നാ​ണ് അ​ധി​ക ചു​മ​ത​ല ന​ല്കി ജി​ല്ലാ കോ​മ​ൺ​പൂ​ളി​ന്‍റെ സം​സ്ഥാ​ന ത​ല ചു​മ​ത​ല ന​ല്കി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.​ ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യാ​ണ് ടി.​സു​നി​ൽ​കു​മാ​റി​ന് പ്ര​ത്യേ​ക ചു​മ​ത​ല ന​ല്കി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ട​ത്.

ജി​ല്ലാ കോ​മ​ൺ പൂ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 834 ബ​സു​ക​ളു​ടെ എ​ഞ്ചി​നു​ക​ളും അ​നു​ബ​ന്ധ യ​ന്ത്ര ഭാ​ഗ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​യി നി​ർ​ദ്ദേ​ശി​ക്കു​ന്നു. പൊ​ളി​ക്കാ​നു​ള്ള ബ​സ്സു​ക​ൾ ക​ണ്ടെ​ത്തി​യ​ ന്ത്ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്തു സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം.10 ശ​ത​മാ​ന​മെ​ങ്കി​ലും എ​ഞ്ചി​നു​ക​ളും അ​നു​ബ​ന്ധ യ​ന്ത്ര ഭാ​ഗ​ങ്ങ​ളും പു​ന​രു​പ​യോ​ഗ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ആ​റ് മാ​സ​മെ​ങ്കി​ലും ഇ​വ പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ണം.

ജി​ല്ലാ കോ​മ​ൺ​പൂ​ളി​ലു​ള്ള ബ​സു​ക​ളെ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചി​ട്ടാ​യി​രി​ക്ക​ണം ഇ​തി​ൽ നി​ന്നും 834 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യേ​ണ്ട​ത്. അ​ടു​ക്കി​യി​ട്ടി​രി​ക്കു​ന്ന ബ​സു​ക​ളെ ത​രം​തി​രി​ച്ച ശേ​ഷം, പൊ​ളി​ച്ചു ​മാ​റ്റാ​നു​ള്ള​വ​യു​ടെ ചെ​സ്റ്റ് ന​മ്പ​റു​ക​ൾ മാ​റ്റ​ണം. ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്ക് പു​തി​യ ചെ​സ്റ്റ് ന​മ്പ​ർ ന​ല്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

- പ്രദീപ് ചാത്തന്നൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.