ചി​റ്റ​ഗോം​ഗി​ൽ അ​നാ​യാ​സം പാ​ക്കി​സ്ഥാ​ൻ
ചി​റ്റ​ഗോം​ഗി​ൽ അ​നാ​യാ​സം പാ​ക്കി​സ്ഥാ​ൻ
Tuesday, November 30, 2021 12:11 PM IST
ചി​റ്റ​ഗോം​ഗ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് എ​ട്ട് വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 202 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ അ​വ​സാ​ന​ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​ൻ​പ് ജ​യം സ്വ​ന്ത​മാ​ക്കി.

ആ​ബി​ദ് അ​ലി (91), അ​ബ്ദു​ള്ള ഷെ​ഫീ​ഖ് (73) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. അ​സ്ഹ​ർ അ​ലി (24), ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സം (13) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

വി​ക്ക​റ്റ് ന​ഷ്ട​മാ​കാ​തെ 109 എ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ അ​ഞ്ചാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി​യും (133), ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ർ​ധ സെ​ഞ്ചു​റി​യും (91) നേ​ടി​യ ഓ​പ്പ​ണ​ർ ആ​ബി​ദ് അ​ലി മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്സ് 330, ര​ണ്ടാം ഇ​ന്നിം​ഗ്സ് 157. പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് 286, ര​ണ്ടാം ഇ​ന്നിം​ഗ്സ് 203/2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.