"ജ​വാ​ദ്' വ​രു​ന്നു: ആ​ന്ധ്രാ- ഒ​ഡീ​ഷ തീ​രം തൊ​ടുമെന്ന് മുന്നറിയിപ്പ്
"ജ​വാ​ദ്' വ​രു​ന്നു: ആ​ന്ധ്രാ- ഒ​ഡീ​ഷ തീ​രം തൊ​ടുമെന്ന് മുന്നറിയിപ്പ്
Tuesday, November 30, 2021 1:46 PM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച​യോ​ടെ ജ​വാ​ദ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്. ആ​ന്ധ്രാ-​ഒ​ഡീ​ഷ തീ​ര​മാ​ണ് നി​ല​വി​ലെ സ​ഞ്ചാ​ര​പാ​ത.

ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. സൗ​ദി അ​റേ​ബ്യ നി‍​ർ​ദേ​ശി​ച്ച നാ​മ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് പു​തി​യ ചു​ഴ​ലി​ക്കാ​റ്റി​ന് ജ​വാ​ദ് എ​ന്ന് പേ​ര് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.