മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; സൈ​ജു ത​ങ്ക​ച്ച​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; സൈ​ജു ത​ങ്ക​ച്ച​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Tuesday, November 30, 2021 1:53 PM IST
കൊ​ച്ചി: കാ​ർ അ​പ​ക​ട​ത്തി​ൽ മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സൈ​ജു ത​ങ്ക​ച്ച​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. സൈ​ജു മൂ​ന്നു ദി​വ​സം കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തു​ട​രും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സൈ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

അ​തേ​സ​മ​യം, സൈ​ജു ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് കൊ​ച്ചി സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. സൈ​ജു നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രെ സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മോ​ഡ​ലു​ക​ളു​ടെ കാ​റി​നെ സൈ​ജു പി​ന്തു​ട​ര്‍​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ സൈ​ജു എം​ഡി​എം​എ ഉ​ള്‍​പ്പ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചി​രു​ന്നു​വ​ന്നും അ​ദ്ദേ​ഹം കൂ‌‌​ട്ടി​ച്ചേ​ർ​ത്തു.

മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് മോ​ഡ​ലു​ക​ള്‍ പ​ങ്കെ​ടു​ത്ത ഡി​ജെ പാ​ര്‍​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍ നി​ന്ന് ല​ഭി​ച്ചു. പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്നും സൈ​ജു​വി​ന്‍റെ മൊ​ഴി​യി​ലു​ണ്ട്. ഈ ​ഉ​ദേ​ശ​ത്തി​ല്‍ ത​ന്നെ​യാ​ണ് മ​രി​ച്ച മോ​ഡ​ലു​ക​ളെ​യും സൈ​ജു സ​മീ​പി​ച്ച​ത്.

കൂ​ടാ​തെ, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സൈ​ജു​വി​ന്‍റെ ഔ​ഡി കാ​റി​ൽ നി​ന്നും ഉ​പ​യോ​ഗി​ച്ച വി​ല കൂ​ടി​യ ഇ​നം ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ ഒ​രു ഡ​സ​ന്‍ ക​വ​റു​ക​ള്‍, ഉ​പ​യോ​ഗി​ക്കാ​ത്ത ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ള്‍, ഡി​ജെ പാ​ര്‍​ട്ടി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ക്രോ ഫോ​ണു​ക​ള്‍, പെ​ഗ് മെ​ഷ​റും ഗ്ലാ​സു​ക​ൾ, ഡി​ക്കി​യി​ല്‍ മ​ട​ക്കി സൂ​ക്ഷി​ക്കാ​വു​ന്ന കി​ട​ക്ക എ​ന്നി​വ ക​ണ്ടെ​ത്തി.

കാ​ക്ക​നാ​ട് രാ​ജ​ഗി​രി വാ​ലി​യി​ലെ ലാ​വ​ന്‍​ഡ​ര്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍​നി​ന്നു ഞാ​യ​റാ​ഴ്ച​യാ​ണ് പോ​ലീ​സ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് സൈ​ജു കാ​ര്‍ വാ​ങ്ങി​യ​ത്. കാ​റി​ന്‍റെ ഉ​മ​സ്ഥാ​വ​കാ​ശം ഇ​തു​വ​രെ മാ​റ്റി​യി​ട്ടി​ല്ല. കാ​ര്‍ വാ​ങ്ങാ​നു​ള്ള പ​ണം സൈ​ജു​വി​ന് എ​ങ്ങ​നെ ല​ഭി​ച്ചു വെ​ന്ന​തി​നെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.