ട്രാഫിക് ഡ്യൂട്ടിക്കിടെ സ​ല്യൂ​ട്ട​ടി​ച്ച​പ്പോ​ള്‍ കൈ ‘വ​ഴ​ങ്ങി​യി​ല്ല'; എ​സ്‌​ഐക്കു ശി​ക്ഷ!
ട്രാഫിക് ഡ്യൂട്ടിക്കിടെ സ​ല്യൂ​ട്ട​ടി​ച്ച​പ്പോ​ള്‍ കൈ ‘വ​ഴ​ങ്ങി​യി​ല്ല';  എ​സ്‌​ഐക്കു ശി​ക്ഷ!
Tuesday, November 30, 2021 2:05 PM IST
കോ​ഴി​ക്കോ​ട് : ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് പോ​ലീ​സ് സെ​ല്യൂ​ട്ട് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം നി​ല​നി​ല്‍​ക്കെ മേ​ലു​ദ്യോ​ഗ​സ്ഥ​ന് സ​ല്യൂ​ട്ട് ന​ല്‍​കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ എ​സ്‌​ഐ​ക്കെ​തി​രേ ന​ട​പ​ടി.
കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ​ക്കെ​തി​രേ​യാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​ര​ക്കേ​റി​യ സ​മ​യ​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ സ​ല്യൂ​ട്ട് ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

കൈ ​ഉ​യ​ര്‍​ത്തി​യു​ള്ള സ​ല്യൂ​ട്ടി​ലെ അ​പാ​ക​ത ക​ണ്ട​യു​ട​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യും എ​ആ​ര്‍ ക്യാ​മ്പി​ല്‍ ഒ​രു ദി​വ​സം പ​രി​ശീ​ല​ന​ത്തി​നാ​യി അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സ​ല്യൂ​ട്ട് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നു ഡി​ജി​പി നേ​ര​ത്തെ ഉ​ത്ത​ര​വി​റക്കി​യി​രു​ന്നു.

തി​ര​ക്കേ​റി​യ സ​മ​യ​ത്ത് സ​ല്യൂ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഉ​ത്ത​ര​വ്. പോ​ലീ​സ് സല്യൂ​ട്ട് ചെ​യ്യാ​ത്ത​തി​ലു​ള്ള വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​ത്തെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍.​ബി​ജു നി​ല​പാ​ട് വി​ശ​ദ​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ചി​ല​രെ​ങ്കി​ലും ധ​രി​ക്കു​ന്ന​തു പോ​ലെ താ​ഴ്ന്ന റാ​ങ്കി​ല്‍ ഉ​ള്ള​വ​ര്‍ ഉ​യ​ര്‍​ന്ന റാ​ങ്കി​ല്‍ ഉ​ള്ള​വ​രെ ‘വ​ണ്‍​വേ' ആ​യി ചെ​യ്യു​ന്ന ആ​ചാ​ര​മ​ല്ല സ​ല്യൂ​ട്ട് എ​ന്നാ​യി​രു​ന്നു സി.ആ​ര്‍. ബി​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.
കേ​ര​ള പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക​ത്തെ സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ ആ​ദ​ര​സൂ​ച​ക​മാ​യി ചെ​യ്തു​വ​രു​ന്ന ആ​ചാ​ര​മാ​ണ് സ​ല്യൂ​ട്ടെ​ന്നും സ​ല്യൂ​ട്ട് എ​ന്ന​ത് പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ കൂ​ടി രൂ​പ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയിരുന്നു.

റോ​ഡി​ലൂ​ടെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും യാ​ത്ര ചെ​യ്യു​മ്പോ​ള്‍ റോ​ഡി​ല്‍ നി​ല്‍​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി. ഇ​ത്ത​ര​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ തെ​രു​വോ​ര​ങ്ങ​ളി​ല്‍ യൂ​ണി​ഫോം ഇ​ട്ട് കാ​ണു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രെ​യെ​ങ്കി​ലും സ​ല്യൂ​ട്ട് ചെ​യ്യാ​ന്‍ വേ​ണ്ടി നി​ല്‍​ക്കു​ന്ന​വ​ര​ല്ല.

അ​വ​ര്‍ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല്‍​ക്കു​ന്ന​വ​രാ​ണ്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ സ​ല്യൂ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ചാ​ര​മ​ല്ല ചെ​യ്യേ​ണ്ട​ത്, ഔ​ദ്യോ​ഗി​ക​ കൃ​ത്യം ഭം​ഗി​യാ​യി നി​റ​വേ​റ്റു​ക​യാ​ണ് വേ​ണ്ട​ത് എ​ന്ന വ്യ​ക്ത​മാ​യ നി​ര്‍​ദേശം ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കു​ല​റാ​യി ജീ​വ​ന​ക്കാ​ര്‍​ക്കു ന​ല്‍​കി​യി​ട്ടു​ള്ള പു​രോ​ഗ​മ​ന​പ​ര​വും സാ​മൂ​ഹ്യ വീ​ക്ഷ​ണ​വും ഉ​ള്ള മേ​ലു​ദ്യോ​ഗ​സ്ഥ​ന്മാ​രാ​ല്‍ ന​യി​ക്കു​ന്ന സേ​ന​യാ​ണ് കേ​ര​ള പോ​ലീ​സ് എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​നും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു' അ​ദ്ദേ​ഹ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

അ​തേ​സ​മ​യം എ​സ്‌​ഐ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി പോ​ലീ​സി​നു​ള്ളി​ല്‍ വി​വാ​ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. സ​ല്യൂ​ട്ട് വി​വാ​ദ​ത്തി​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തു നി​ല​പാ​ടു സ്വീ​ക​രി​ക്കു​മെ​ന്ന​താ​ണ് പോ​ലീ​സു​കാ​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.