കു​ടി​ച്ച​ത് കെ​മി​ക്ക​ലാണെന്ന് സം​ശ​യം; ഇ​രി​ങ്ങാ​ല​ക്കു​ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്
കു​ടി​ച്ച​ത് കെ​മി​ക്ക​ലാണെന്ന് സം​ശ​യം; ഇ​രി​ങ്ങാ​ല​ക്കു​ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്
Tuesday, November 30, 2021 4:09 PM IST
തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ച​ത് വ്യാ​ജ​മ​ദ്യം കു​ടി​ച്ച​ല്ലെ​ന്ന് പോ​ലീ​സ്. ഇ​വ​ര്‍ കു​ടി​ച്ച​ത് കെ​മി​ക്ക​ലാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​വ​ര്‍ കു​ഴ​ഞ്ഞു വീ​ണ ഹോ​ട്ട​ലി​നു മു​ന്നി​ല്‍ റൂ​റ​ല്‍ എ​സ്പി പി.​ജി. പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​ദ്രാ​വ​കം മ​റ്റാ​ളു​ക​ള്‍ കു​ടി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും ഉ​ണ്ടാ​യി​രു​ന്നേ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നേ​നെ​യെ​ന്നും എ​സ്പി പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ റോ​ഡി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യു​ള്ള ഗോ​ള്‍​ഡ​ന്‍ ചി​ക്ക​ന്‍ സെ​ന്‍റ​റി​നു​ള്ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ട് പേ​ര്‍ ദ്രാ​വ​കം കു​ടി​ച്ച​ത്. ചി​ക്ക​ന്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന ക​ണ്ണം​മ്പി​ള്ളി വീ​ട്ടി​ല്‍ നി​ശാ​ന്ത് സ്‌​കൂ​ട്ട​റി​ല്‍ പോ​കും വ​ഴി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ഷാ​ന്തി​ന്‍റെ കൂ​ടെ ഇ​തേ ദ്രാ​വ​കം കു​ടി​ച്ചി​രു​ന്ന എ​ട​തി​രി​ഞ്ഞി അ​ണ​ക്ക​ത്തി​പ​റ​മ്പി​ല്‍ ബി​ജു​വി​നെ വീ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.