വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ങ്ക​ണ: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ങ്ക​ണ: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Tuesday, November 30, 2021 4:26 PM IST
ന്യൂ​ഡ​ൽ​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തെ വി​മ​ര്‍​ശി​ച്ച​തി​ന് ത​നി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് താ​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സു​വ​ര്‍​ണ ക്ഷേ​ത്ര​ത്തി​നു മു​ന്‍​പി​ല്‍ നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ഹി​മാ​ച​ല്‍​പ്ര​ദേ​ശ് പോ​ലീ​സി​നാ​ണ് താ​രം പ​രാ​തി ന​ല്‍​കി​യ​ത്. എ​ഫ്ഐ​ആ​റി​ന്‍റെ കോ​പ്പി​യും താ​രം പ​ങ്കു​വ​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​ഞ്ചാ​ബ് സ​ര്‍​ക്കാ​രും ഇ​ട​പെ​ട​ണ​മെ​ന്ന് ക​ങ്ക​ണ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നാ​യി സോ​ണി​യ ഗാ​ന്ധി​യു​ടെ സ​ഹാ​യ​വും ക​ങ്ക​ണ അ​ഭ്യ​ർ​ഥി​ച്ചു.

നേ​ര​ത്ത, ക​ർ​ഷ​ക നി​യ​മം പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ ജി​ഹാ​ദി രാ​ജ്യ​മാ​ണെ​ന്നും ഇ​വി​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​മാ​ണു വേ​ണ്ട​തെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.