ദേ​ശീ​യ വ​നി​താ ഫു​ട്ബോ​ൾ: കേ​ര​ളം ജ​യി​ച്ചു
ദേ​ശീ​യ വ​നി​താ ഫു​ട്ബോ​ൾ: കേ​ര​ളം ജ​യി​ച്ചു
Tuesday, November 30, 2021 5:26 PM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ വ​നി​താ ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന് ആ​ദ്യ ജ​യം. ഗ്രൂ​പ്പ് ജി​യി​ൽ കേ​ര​ളം ഉ​ത്ത​രാ​ഖ​ണ്ഡി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് വീ​ഴ്ത്തി​യ​ത്. കേ​ര​ള​ത്തി​നാ​യി വി​നീ​ത വി​ജ​യ​ൻ, കെ.​മാ​ന​സ, ഫെ​മി​ന എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു.

വി​നീ​ത​യു​ടെ ഗോ​ളി​ൽ ആ​ദ്യ പ​കു​തി​യി​ൽ മു​ന്നി​ട്ടു​നി​ന്ന കേ​ര​ള​ത്തി​നെ​തി​രേ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഭ​ഗ് വ​തി ചൗ​ഹാ​നി​ലൂ​ടെ ഉ​ത്ത​രാ​ഖ​ണ്ഡ് സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് തു​ട​രെ ര​ണ്ടു ത​വ​ണ എ​തി​ർ ഗോ​ൾ​വ​ല കു​ലു​ക്കി കേ​ര​ളം വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.