ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ല
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ല
Tuesday, November 30, 2021 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നോ​ടു ചേ​ർ​ന്ന് പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടാ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റ്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ നി​ല​വി​ലെ സ​ഞ്ചാ​ര പാ​ത മാ​റു​ക​യും ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ തീ​വ്ര​മാ​വു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ളെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ല.

സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും ശ​നി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു​ള്ള ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മി​ല്ല. ബുധനാഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​ബി​ക്ക​ട​ലി​ൽ മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തി​ന​ടു​ത്താ​യി പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തും കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു കാ​ര​ണ​മാ​കി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വി​ലെ നി​ഗ​മ​നം.

കേ​ര​ള തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും ബുധനാഴ്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു നി​രോ​ധ​ന​മി​ല്ല. എ​ന്നാ​ൽ ക​ർ​ണാ​ട​ക തീ​ര​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ത്തേ​ക്കു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.