ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ യു​വാ​ക്ക​ളു​ടെ മ​ര​ണം; കു​ടി​ച്ച​ത് ഫോ​ർ​മാ​ലി​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ യു​വാ​ക്ക​ളു​ടെ മ​ര​ണം; കു​ടി​ച്ച​ത് ഫോ​ർ​മാ​ലി​ൻ
Tuesday, November 30, 2021 8:29 PM IST
തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ക്കാ​നി​ട​യാ​യ​ത് ഫോ​ർ​മാ​ലി​ൻ എ​ന്ന രാ​സ​പ​ദാ​ർ​ഥം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. ചാ​രാ​യ​മാ​ണെ​ന്ന് ക​രു​തി ക​ഴി​ച്ച​ത് ഫോ​ർ​മാ​ലി​നാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ആ​രെ​ങ്കി​ലും ഫോ​ർ​മാ​ലി​ൻ മ​ന​പൂ​ർ​വം ന​ൽ​കി​യ​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കും.

പ​ടി​യൂ​ർ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ-​കാ​ട്ടൂ​ർ തേ​ക്കും​മൂ​ല റോ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ണ​ക്ക​ത്തി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ബി​ജു (42), ഇ​രി​ങ്ങാ​ല​ക്കു​ട ച​ന്ത​ക്കു​ന്ന് ക​ണ്ണ​മ്പി​ള്ളി വീ​ട്ടി​ൽ ജോ​സി​ന്‍റെ മ​ക​ൻ നി​ശാ​ന്ത് (44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബി​വ​റേ​ജി​നു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന​യാ​ളാ​ണ് ബി​ജു. അ​വി​വാ​ഹി​ത​നാ​ണ്. ബി​ജു​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. നി​ശാ​ന്തി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ക്കും.

ക​ഴി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​വ​രു​ടെ​യും ബോ​ധം ന​ഷ്ട​മാ​യി​രു​ന്നു. സം​സാ​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യെ​ന്നും റൂ​റ​ൽ എ​സ്പി ജി. ​പൂ ങ്കു​ഴ​ലി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് ഇ​വ​ർ ഇ​തു​ക​ഴി​ച്ച കോ​ഴി​ക്ക​ട​യോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ യി​രു​ന്നു എ​സ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.