സൈ​ജുവിന്‍റെ ചാറ്റ്: എംഡിഎംഎ കൊണ്ട് സ്ത്രീകളുടെ ശരീരത്തിൽ ചിത്രരചന
സൈ​ജുവിന്‍റെ ചാറ്റ്: എംഡിഎംഎ കൊണ്ട് സ്ത്രീകളുടെ ശരീരത്തിൽ ചിത്രരചന
Wednesday, December 1, 2021 11:30 AM IST
കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​നു​മാ​യി ചാ​റ്റു ചെ​യ്ത​വ​രെ വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ അ​ന്വേ​ഷ​ണ സം​ഘം. സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍​നിന്നു വീ​ണ്ടെ​ടു​ത്ത ചാ​റ്റു​ക​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

വ​ന്പ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സൈ​ജു ചാ​റ്റ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചാ​റ്റി​ൽ​നി​ന്നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, മൂ​ന്നാ​ര്‍, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് ന​മ്മ ആ​ള്

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​മാ​യി ഇ​യാ​ള്‍​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു നേ​ര​ത്തെ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു സാ​ധൂ​ക​രി​ക്കു​ന്ന ഇ​യാ​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ന്ദേ​ശ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ള​ത്തെ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റി​ല്‍ "പോ​ലീ​സ് ന​മ്മ ആ​ള്, ക​വ​ല​പ്പെ​ട​വേ​ണ്ട' എ​ന്ന് സൈ​ജു പ​റ​യു​ന്നു​ണ്ട്.

സ്ത്രീ​ ശ​രീ​ര​ത്തി​ൽ മയക്കുമരുന്നു ചിത്രം

മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള്ള ചാ​റ്റി​ലാ​ണ് വ​ന​ത്തി​ല്‍ ക​യ​റി വാ​റ്റി കാ​ട്ടു​പോ​ത്തി​നെ ക​റി​വ​ച്ചെ​ന്നു പ​റ​യു​ന്ന​ത്. ഹാ​രി​സ​ണ്‍ മ​ല​യാ​ള​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ പാ​ര്‍​ട്ടി ഉ​ണ്ടെ​ന്നും ത​ല​യി​ല്‍ മു​ണ്ടി​ട്ടു നാ​ട്ടു​കാ​ര്‍ കാ​ണാ​തെ വ​ന്നാ​ല്‍ മ​തി​യെ​ന്നും ഇ​യാ​ള്‍ സ്ത്രീ​യോ​ടു പ​റ​യു​ന്ന സ​ന്ദേ​ശ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

പലേ​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​വി​ധ പാ​ര്‍​ട്ടി​ക​ള്‍​ക്കി​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ ക​ഞ്ചാ​വ്, എം​ഡി​എം​എ എ​ന്നി​വ​കൊ​ണ്ടു ചി​ത്രം വ​ര​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും സൈ​ജു​വി​ന്‍റെ ഫോ​ണി​ലു​ണ്ട്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ചാ​റ്റി​ലാ​ണ് ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നാ​റി​ലെ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും എം​ഡി​എം​എ​യാ​ണി​തെ​ന്നും സൈ​ജു സ​മ്മ​തി​ച്ചെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു. സൈ​ജു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ മു​ഴു​വ​നും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യംചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.