കാ​ട്ടുപോ​ത്ത് ക​റി! സൈജുവിനു പിന്നാലെ വനംവകുപ്പും
കാ​ട്ടുപോ​ത്ത് ക​റി! സൈജുവിനു പിന്നാലെ വനംവകുപ്പും
Wednesday, December 1, 2021 11:57 AM IST
കൊച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​ന്‍റെ ചാറ്റുകൾ അയാൾക്കു വൻ കുരുക്കായി വളരുന്നു. ചാ​റ്റു ചെ​യ്ത​വ​രെ വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ അ​ന്വേ​ഷ​ണ സം​ഘം. സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍​നി​ന്ന് വീ​ണ്ടെ​ടു​ത്ത ചാ​റ്റു​ക​ളി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍നിന്നു കാ​ട്ടു​പോ​ത്തി​നെ ക​റി​വ​ച്ചു ക​ഴി​ച്ചു​വെ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഇന്നു വ​നം​വ​കു​പ്പിനു കൈ​മാ​റും. സ​മാ​ന രീ​തി​യു​ള്ള ഒ​രു സം​ഭ​വം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ പ​ത്ത​നാ​പു​ര​ത്തു ന​ട​ക്കു​ക​യു​ണ്ടാ​യി.

അ​ന്ന് കാ​ട്ടു​പോ​ത്തി​നെ ക​റി​വ​ച്ചു ക​ഴി​ച്ച 25 പേ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രു​ന്നു. ഇ​വ​രി​ല്‍​നി​ന്നു തോ​ക്കും പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളാ​യി എ​ട്ടു പേ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ സൈ​ജു​വി​നു പ​ങ്കു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും.

അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കും

സൈ​ജു​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ല​ഹ​രി വി​ല്പ​ന​യി​ല്‍ ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​ന്‍ തോ​തി​ല്‍ പ​ണം എ​ത്തി​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് അന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ത​ങ്ങാ​ന്‍ മു​റി​യൊ​രു​ക്കാം

സൈ​ജു​വും ഹോ​ട്ട​ലു​ട​മ റോ​യി ജോ​സ​ഫ് വ​യ​ലാ​ട്ടും മോ​ഡ​ലു​ക​ളെ സ​മീ​പി​ച്ച​തു ദു​രു​ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ര്‍​ത്തി​ക്കു​ന്നു. പാ​ര്‍​ട്ടി ന​ട​ന്ന ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു ത​ങ്ങാ​ന്‍ മു​റി​യൊ​രു​ക്കാം എന്നു സൈ​ജു അ​റി​യി​ച്ചി​രു​ന്നു.

അ​തി​ല്‍ വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ള്‍ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കു​ണ്ട​ന്നൂ​രി​ല്‍ വ​ച്ചും വാ​ഹ​നം ത​ട​ഞ്ഞ് ഇ​യാ​ള്‍ ഇ​ക്കാ​ര്യം ആ​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് നി​ഗ​മ​നം. സൈ​ജു പി​ന്തു​ട​ര്‍​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​രി​ച്ച മൂന്നു പേ​രും ഇ​പ്പോ​ഴും ജീ​വ​നോ​ടെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യു​ഷ​ന്‍ കോ​ട​തി​യെ ബോ​ധി​പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.