സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് ജ​യ​ത്തു​ട​ക്കം
സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് ജ​യ​ത്തു​ട​ക്കം
Wednesday, December 1, 2021 1:37 PM IST
കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ മേ​ഖ​ല യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ല​ക്ഷ​ദ്വീ​പി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് കേ​ര​ളം ആ​ദ്യ ജ​യം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

എ​സ്. രാ​ജേ​ഷ്, നി​ജോ ഗി​ൽ​ബ​ർ​ട്ട്, അ​ർ​ജു​ൻ ജ​യ​രാ​ജ്, ജെ​സി​ൻ എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്കോ​റ​ർ​മാ​ർ. ല​ക്ഷ​ദ്വീ​പ് താ​രം ത​ൻ​വീ​റി​ന്‍റെ സെ​ൽ​ഫ് ഗോ​ളും കേ​ര​ള​ത്തി​ന്‍റെ പ​ട്ടി​ക​യി​ലാ​യി. ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ൾ കേ​ര​ളം മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്നു.

നാ​ലാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ നി​ജോ​യാ​ണ് സ്കോ​റിം​ഗ് തു​ട​ങ്ങി​യ​ത്. അ​തി​നി​ടെ 26-ാം മി​നി​റ്റി​ൽ ല​ക്ഷ​ദ്വീ​പ് 10 പേ​രാ​യി ചു​രു​ങ്ങി. കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് സ​ഫ്നാ​ദി​നെ ഫൗ​ൾ ചെ​യ്ത​തി​ന് ല​ക്ഷ​ദ്വീ​പി​ന്‍റെ ഉ​ബൈ​ദു​ള്ള​യ്ക്ക് ചു​വ​പ്പ് കാ​ർ ല​ഭി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.