ദുരൂഹതയുടെ വ്യാ​ജ മ​ദ്യം: മരിക്കുന്നതിനു മുന്പു ബിജു പറഞ്ഞത്...
ദുരൂഹതയുടെ വ്യാ​ജ മ​ദ്യം: മരിക്കുന്നതിനു മുന്പു ബിജു പറഞ്ഞത്...
Wednesday, December 1, 2021 2:27 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഫോ​ർ​മാ​ലി​ൻ ഉ​ള്ളി​ൽ ചെ​ന്നാ​ണു യു​വാ​ക്ക​ൾ മ​രി​ച്ച​തെ​ന്നു പോ​സ്റ്റുമോ​ർ​ട്ടം റി​പ്പോ​ർ​ട്ടു പു​റ​ത്തു​വ​ന്ന​തോ​ടെ ഏ​റെ സം​ശ​യ​ങ്ങ​ളും ദു​രൂ​ഹ​ത​ക​ളും ബാക്കി. ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ ചാ​രാ​യ​മാ​ണ് ഇ​വ​ർ ക​ഴി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യ​ക്ത​മാ​യതോടെ ഇ​ത് ആ​രാ​ണ് ഇ​വ​ർ​ക്കു ന​ൽ​കി​യ​തെ​ന്നാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

നാ​ട​ൻ വാ​റ്റ് ചാ​രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞു ആ​രെ​ങ്കി​ലും ഇ​വ​ർ​ക്കു ന​ൽ​കി​യ​താ​കാം എ​ന്നാ​ണു പോ​ലീ​സ് കരുതുന്നത്. നി​ശാ​ന്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തുംമു​ന്പേ മ​രി​ച്ചെ​ങ്കി​ലും ബി​ജു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചാ​ണു മ​രി​ച്ച​ത്. ആ​രോ മ​ദ്യ​മാണെന്നു പ​റ​ഞ്ഞു നി​ശാ​ന്തി​നു ന​ൽ​കി​യ​താ​ണ് ഞ​ങ്ങ​ൾ ഇ​രു​വ​രും ക​ഴി​ച്ച​തെ​ന്നു ബി​ജു പ​റ​ഞ്ഞ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

ആ​രാ​ണ് ഇ​ത് ന​ൽ​കി​യ​തെ​ന്ന് ഇപ്പോഴും വ്യ​ക്ത​മ​ല്ല. ഇതു കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​വാ​ൻ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

പ​ല ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് ഇ​വ​ർ ര​ണ്ടു പേ​രും ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​വ​ർ ക​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ ബാ​ക്കി ക​ട​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ക്കാ​റാ​ണു പ​തി​വ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ക​ഴി​ച്ച​തി​ന്‍റെ ബാ​ക്കി ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ക​ഴി​ച്ചി​രു​ന്നി​ല്ല. ഇ​തുമൂലം കൂ​ടു​ത​ൽ പേർ ദുരന്തത്തിനിരയാകുന്നത് ഒഴിവായി.

എ​ന്നാ​ൽ, ക​ട​യി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ക്കാ​തി​രു​ന്ന​തു പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. അ​പാ​യ​പ്പെ​ടു​ത്തു​വാ​ൻ ആ​രെ​ങ്കി​ലും മ​ന​പൂ​ർ​വ്വം ന​ൽ​കി​യ​താ​ണോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നുണ്ട്. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. നി​ശാ​ന്തും ബി​ജു​വും മ​ദ്യം ക​ഴി​ച്ച​ത് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ ക​ര്യാ​ല​യ​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​മു​റി​യി​ലാ​ണ്. ഇ​തു നി​ശാ​ന്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ക്ക​ൻ സെ​ന്‍റ​റാ​ണ്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ഷാ​ന​വാ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ഇ​വ​ർ ക​ഴി​ച്ച​തു വ്യാ​ജ​മ​ദ്യ​മാ​ണോ എ​ന്ന​തു സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സൈ​സ് മേ​ധാ​വി അ​റി​യി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി ഐ​പി​എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.