പി​ണ​റാ​യി​ക്ക് മോ​ദി​യു​ടെ സ്റ്റൈ​ൽ: രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​തീ​ശ​ൻ
പി​ണ​റാ​യി​ക്ക് മോ​ദി​യു​ടെ സ്റ്റൈ​ൽ: രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​തീ​ശ​ൻ
Wednesday, December 1, 2021 3:24 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി​ക​സ​ന​വി​രു​ദ്ധ പ​ട്ടം ഏ​റ്റ​വും കൂ​ടു​ത​ൽ ചേ​രു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. വി​മ​ർ​ശി​ക്കു​ന്ന​വ​രെ മോ​ദി രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കും. അ​തേ സ്റ്റൈ​ലാ​ണ് പി​ണ​റാ​യി​യും പി​ന്തു​ട​രു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സി​ൽ​വ​ർ ലൈ​ൻ ഹ​രി​ത പ​ദ്ധ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. പ​ദ്ധ​തി​ക്ക് വേ​ണ്ടി പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യേ​ണ്ട​ത് ത​ന്നെ​യാ​ണ്. അ​താ​ണ് പ്ര​തി​പ​ക്ഷം ചെ​യ്യു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മ​ല​യ​ൻ​കീ​ഴ് സം​ഭ​വം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ മൂ​ക്കി​ൻ തു​മ്പ​ത്ത് ന​ട​ന്ന സം​ഭ​വ​മാ​ണി​ത്. ഇ​തി​ന് കാ​ര​ണം പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്വ സ​മീ​പ​ന​മാ​ണ്. സ്ത്രീ​ക​ൾ​ക്ക് ക​യ​റി ചെ​ല്ലാ​ൻ പ​റ്റാ​ത്ത സ്ഥ​ല​മാ​യി സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ മാ​റി​യെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.