രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​ച്ചു; വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​യി
രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​ച്ചു; വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​യി
Wednesday, December 1, 2021 10:20 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കി​കൊ​ണ്ടു​ള്ള ബി​ല്ലി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു. മൂ​ന്നു വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​രു സ​ഭ​ക​ളി​ലും പാ​സാ​ക്കി​യ ബി​ൽ റി​ക്കോ​ർ​ഡ് വേ​ഗ​ത്തി​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ലോ​ക​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ വെ​റും നാ​ല് മി​നി​റ്റു​ക​ൾ കൊ​ണ്ടാ​ണ് പാ​സാ​ക്കി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​നെ മു​ൻ നി​ർ​ത്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.

മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​ര​ത്തെ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​രു​ടെ നേ​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന നി​യ​മ​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ത്തെ കു​റി​ച്ച് ബോ​ധ്യ​പെ​ടു​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തി​ന് ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ തി​രി​കെ മ​ട​ങ്ങ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പെ​ട്ടു. എ​ന്നാ​ൽ മി​നി​മം താ​ങ്ങു വി​ല അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.