രാ​ഹു​ൽ പു​തി​യ ടീ​മി​നെ സ​മീ​പി​ച്ചെ​ങ്കി​ൽ അ​ത് നി​യ​മ​വി​രു​ദ്ധം: പ​ഞ്ചാ​ബ് ടീം ​ഉ​ട​മ
രാ​ഹു​ൽ പു​തി​യ ടീ​മി​നെ സ​മീ​പി​ച്ചെ​ങ്കി​ൽ അ​ത് നി​യ​മ​വി​രു​ദ്ധം: പ​ഞ്ചാ​ബ് ടീം ​ഉ​ട​മ
Wednesday, December 1, 2021 9:18 PM IST
മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പു​തി​യ ര​ണ്ട് ടീ​മു​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​സം​ബ​റി​ല്‍ മെ​ഗാ താ​ര​ലേ​ല​ത്തി​ന് ക​ള​മൊ​രു​ങ്ങു​ക​യാ​ണ്. നി​ല​വി​ലു​ള്ള ടീ​മു​ക​ൾ നി​ല​നി​ർ​ത്തു​ന്ന താ​ര​ങ്ങ​ളെ പ​ട്ടി​ക പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ കെ.​എ​ൽ. രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി​യാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സ് നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.

രാ​ഹു​ലി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ടീ​മി​ലേ​ക്കു പോ​കാ​ൻ രാ​ഹു​ലി​നെ അ​നു​വ​ദി​ച്ച​ത്, അ​ദ്ദേ​ഹ​ത്തെ ടീ​മി​ൽ നി​ല​നി​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നി​ടെ രാ​ഹു​ൽ പു​തി​യ ടീ​മു​ക​ളി​ലൊ​ന്നാ​യ ല​ക്നോ ടീം ​ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ൽ‌ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​ബ് ടീം ​ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ നെ​സ് വാ​ഡി​യ.

ഒ​രു ടീ​മു​മാ​യി ക​രാ​ർ നി​ല​നി​ൽ​ക്കു​മ്പോ​ൾ മ​റ്റൊ​രു ടീ​മി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത് ബി​സി​സി​ഐ നി​യ​മ​പ്ര​കാ​രം തെ​റ്റാ​ണെ​ന്ന് നെ​സ്‌ വാ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ച്ചു. രാ​ഹു​ൽ അ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​വൃ​ത്തി ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ല​ക്നൗ ടീം ​ഉ​ട​മ​ക​ൾ രാ​ഹു​ലു​മാ​യി സം​സാ​രി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നു​വെ​ങ്കി​ലും നി​യ​മ​പ്ര​കാ​രം അ​ത് തെ​റ്റാ​യ​തി​നാ​ൽ അ​വ​ർ അ​ത് ചെ​യ്തെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും വാ​ഡി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ ​പി​എ​ൽ ടീ​മു​മാ​യി ക​രാ​റി​ലു​ള്ള താ​ര​ത്തെ ആ ​ടീം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​മ്പാ​യി മ​റ്റൊ​രു ടീം ​സം​സാ​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​തേ​കാ​ര​ണ​ത്താ​ൽ 2010ൽ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​ര​മാ​യി​രു​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.